Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drone

ജർമൻ വിമാനത്താവളത്തിൽ സ്ഫോടക ഡ്രോൺ


ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്‌ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.

International

പു​ടി​ന്‍റെ വ​സ​തി​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് റ​ഷ്യ

മോ​സ്കോ: വ്ളാ​ദി​മി​ര്‍ പു​ടി​ന്‍റെ വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ റ​ഷ്യ പു​റ​ത്തു​വി​ട്ടു. യു​ക്രെ​യ്ൻ തൊ​ടു​ത്ത​വി​ട്ട ഡ്രോ​ണാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് റ​ഷ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ നൊ​വ്ഗൊ​റോ​ദി​ലെ വ​സ​തി​ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 91 ഡ്രോ​ണു​ക​ളാ​ണ് യു​ക്രെ​യ്ൻ അ​യ​ച്ച​തെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ​ല്ലാം ത​ക​ർ​ത്തെ​ന്നും റ​ഷ്യ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക ഇ​ട​പെ​ട​ൽ ന​ട​ത്തു​മ്പോ​ഴാ​ണ് പു​ടി​ന്‍റെ വ​സ​തി​ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

 

Latest News

Corehub Up